
കെപിസിസി പുനസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയത്. യുവാക്കൾക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധം തുടരുകയാണ്.
അതേസമയം, പാർട്ടിയോടുള്ള അമിത വിധേയത്വം കൊണ്ടാണ് കെപിസിസി പുനഃസംഘടനയില്‍ പ്രതികരിക്കാത്തതെന്ന് യൂത്ത് കോണ്‍ഗ്രസ്
മുൻ വൈസ് പ്രസിഡൻ്റ് എൻ എസ് നുസൂര്‍.
സ്വാർത്ഥ താല്പര്യങ്ങള് മുൻനിർത്തി നേതൃത്വം പ്രവർത്തകരെ മുതലെടുക്കരുത് എന്ന അഭ്യർഥനയാണുള്ളതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വിവാദങ്ങളല്ല, വിവേകപൂർണ്ണമായ തീരുമാനങ്ങളാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണ്ണരൂപം:
കെപിസിസി പുനഃസംഘടനയില്‍ യുവാക്കളായ കുറച്ച് പേർക്കെങ്കിലും അതൃപ്തി ഇല്ലാത്തതുകൊണ്ടല്ല പ്രതികരിക്കാത്തത്. അത് ഞങ്ങളുടെ ബലഹീനതയോ നേതാക്കന്മാരോടുള്ള വിധേയത്വമോ അല്ല. മറിച്ച് പാർട്ടിയോടുള്ള അമിത വിധേയത്വം കൊണ്ട് തന്നെയാണ്. പക്ഷെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലാകരുത് നേതൃത്വത്തിന്റെ പ്രവർത്തനങ്ങള്‍. സ്വാർത്ഥ താല്പര്യങ്ങള് മുൻനിർത്തി നേതൃത്വം പ്രവർത്തകരെ മുതലെടുക്കരുത് എന്ന അഭ്യർഥനയാണ് ഞങ്ങള്‍ക്കുള്ളത്. പ്രവർത്തകരുടെ നിയമസഭയും പാർലമെന്റും എല്ലാം തദ്ദേശ തിരഞ്ഞെടുപ്പുകളാണ്. അത് പടിവാതിക്കല്‍ എത്തുമ്ബോള്‍ അവരെ പ്രതിസന്ധിയില്‍ ആക്കുന്ന പ്രവർത്തനങ്ങള്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. ലക്ഷക്കണക്കിന് പ്രവർത്തകർ ഉള്ള പ്രസ്ഥാനത്തില്‍ അവരുടെ നേതൃനിരയില്‍ എത്രപേർ ഉണ്ടാകണം എന്ന് ആ പ്രസ്ഥാനത്തിന് തീരുമാനിക്കാം. എന്നാല്‍ പൂർണ്ണമായ പുനഃസംഘടന നടത്താൻ എന്താണ് ബുദ്ധിമുട്ട് എന്ന് അവർ തന്നെ ചിന്തിക്കണം. സെക്രട്ടറി സ്ഥാനത്തേയ്ക്ക് നേതാക്കളെ നിയോഗിക്കാൻ ബുദ്ധിമുട്ട് ആർക്കാണ് എന്ന് നേതൃത്വം വ്യക്തമാക്കണം. ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതില്‍ കൂടുതലും പൂർണ്ണസമയം പാർട്ടി പ്രവർത്തനത്തിന് ചിലഴിക്കാൻ കഴിയുന്ന ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. അതില്‍ എം എല്‍ എ മാരോ എം പി മാരോ ഉണ്ടാകില്ല.അങ്ങനെയിരിക്കെ അവർക്ക് വേണ്ടി തീരുമാനം എടുക്കാനുള്ള നേതൃത്വം ഇനിയെങ്കിലും ആ ഔചിത്യം കാണിക്കും എന്ന് കരുതാം. വിവാദങ്ങളല്ല, വിവേകപൂർണ്ണമായ തീരുമാനങ്ങളാണ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടത്. കൂടുതല്‍ പറയാൻ ഈ മാധ്യമം ഉപയോഗപ്പെടുത്തുന്നില്ല. ഇത് പറയാൻ യൂത്ത് കോണ്‍ഗ്രസ് മുൻ വൈസ് പ്രസിഡൻ്റ് എന്ന നിലയില്‍ എനിയ്ക്ക് പൂർണ്ണ അവകാശം ഉണ്ട് എന്ന് ഓർമ്മപ്പെടുത്തട്ടെ….



