കേരളാ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ മുപ്പത്തിയാറമത് കോട്ടയം ജില്ലാ സമ്മേളനം നാളെ ചങ്ങനാശ്ശേരിയിൽ

Spread the love

കോട്ടയം : കേരളാ പോലീസ് ഓഫിസേഴ്സ‌് അസോസിയേഷൻ മുപ്പത്തിയാറമത് കോട്ടയം ജില്ലാ സമ്മേളനം ബുധനാഴ്ച (11.02.2026) ചങ്ങനാശ്ശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

video
play-sharp-fill

കേരളത്തിൽ പൊലീസ് സംഘടനകൾ പ്രവർത്തനം ആരംഭിച്ചിട്ട് നാലര പതിറ്റാണ്ട് പിന്നിടുന്ന ഈ കാലയളവിൽ തികച്ചും ജനാധിപത്യപരമായ രീതിയിൽ കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പുകൾ നടത്തി, സമ്മേളനങ്ങൾ നടത്തി കേരളത്തിലെ പൊലിസിനെ ഒരു ആധുനിക ജനാധിപത്വ സമുഹത്തിന് ഇണങ്ങുംവിധം മാറ്റി തീർക്കുന്നതിൽ പൊലീസ് സംഘടനകൾ വഹിച്ച പങ്ക് നിസാരമല്ല, ജനമൈത്രി പൊലീസ് സംവിധാനത്തിലൂടെ ഏതൊരാൾക്കും പരാതിയും പരിഭവങ്ങളുമായ നിർദയം കടന്ന് വരാവുന്ന ഇടങ്ങളായി പൊലീസ് സ്‌റ്റേഷൻ മാറി കഴിഞ്ഞിരിക്കുന്നു.

ആധുനിക സങ്കേതികവിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി പുതുതലമുറ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിൽ നാം ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. കുറ്റകൃത്യങ്ങളെ ഉറവിടങ്ങളിൽ തന്നെ അമർച്ച ചെയ്യുന്നതിന് സഹായിക്കുന്ന രൂപത്തിൽ വിവരശേഖരണം നടത്തുന്ന ഇൻറലി ജൻസ് സംവിധാനം നമ്മുക്കുണ്ട്, ജനമൈത്രി പൊലീസ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, സ്ത്രീകളുടെയു കുട്ടികളുടെയും സുരക്ഷ പദ്ധതികൾ, മുതിർന്നവരും ആശ്രയമില്ലത്തവരുമായ ആൾക്കാരുടെ പ്രശ്‌നപരിഹാരമാർഗ്ഗങ്ങൾ അങ്ങനെ ഒരു ജനാധിപത്യ ഭരണകൂട ത്തിന്റെ ക്ഷേമരാഷ്ട്ര സങ്കല്‌പത്തിന് വേഗത കൂട്ടും വിധം നിരവധി പദ്ധതികളും പരിപാടികളും നമ്മൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായി ഇന്ത്യയിലെ No 1 പോലീസായി നമ്മുടെ പൊലീസ് ആവർത്തിച്ച് തിരഞ്ഞെടുക്കുന്ന സവിശേഷ സാഹചര്യം നാം കാണുന്നു. എങ്കിലും ഒട്ടേറെ പരിമിതികൾ നമ്മുടെ മേഖലയിൽ ഇന്നും നിലനിൽക്കുന്നു. അംഗസംഖ്യയുടെ കുറവ്, ആവശ്യമായ വാഹനങ്ങളുടെ അഭാവം, പഴയതും കാലഹരണപ്പെട്ടതുമായ പൊലീസ് സ്‌റ്റേഷനുകൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ അങ്ങനെ ധിരവധി പ്രശ്‌നങ്ങളെ അഭിമുഖികരിച്ചാണ് കേരള പൊലീസ് ഇന്ന് മുന്നോട്ട് പോകുന്നത്.

ഈ കുറ്റങ്ങളെയും കുറവുകളെയും തുറന്ന് ചർച്ച ചെയ്‌ത്‌ പരിഹാര മാർഗ്ഗങ്ങൾ തേടി സ്വയം പരിഷ്കരണത്തിൻ്റെയും നവികരണത്തിൻ്റെയും വേദിയായി സമ്മേളനവേദികളെ മാറ്റി തീർക്കുകയാണ് കോട്ടയത്തെ പൊലീസ് സേന.

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഡിപ്പാർട്ട്മെന്റ് മേധാവികളും സംഘടനാ നേതാക്കളും പങ്കെടുക്കും.

പൊതുസമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അൻസൽ എ എസ് അധ്യക്ഷനാകുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ പി എസ് ഉദ്ഘാടനം ചെയ്യും, സംഘടനാ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട്, വരവ് ചിലവ് കണക്ക്, പ്രമേയ അവതരണം എന്നിവ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിക്കും.

ശേഷം നടക്കുന്ന സാംസ്കാരിക സായാഹ്നം ചലച്ചിത്ര നാടക നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയം പൊലീസ് ഓർകസ്ട്ര അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും.