വിവാദങ്ങള്‍ക്കിടെ കെ ഫോണ്‍ പദ്ധതിക്ക് ഇന്ന് തുടക്കം; ഉദ്ഘാടനം വെെകിട്ട് മുഖ്യമന്ത്രി നിർവഹിക്കും; സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബ്രോഡ് ബാന്റ് സേവനം..!
സാന്ത് ലേഖിക
തിരുവനന്തപുരം: രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് സമര്‍പ്പിക്കും.
കെഎസ്‌ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് സേവനം എന്നതിലുപരി വിപുലമായ വരുമാന മാര്‍ഗ്ഗം കൂടിയാണ് കെഫോണ്‍ പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ എത്തിപ്പെടാത്ത ഇടങ്ങളില്‍ വരെ വിപുലമായ നെറ്റ് വര്‍ക്ക്.
അത് വഴി സമൂഹത്തിന്റെ സമഗ്ര മേഖലകളും ഇന്റര്‍നെറ്റ് വലയത്തില്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സൗജന്യ കണക്ഷൻ.
മറ്റുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ സേവനം. വാണിജ്യ കണക്ഷനുകള്‍ നല്‍കി വരുമാനം കണ്ടെത്തുന്നതിന് പുറമെ സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിട്ടുള്ള ഡാര്‍ക്ക് കേബിളുകളും പാട്ടത്തിന് നല്‍കും.