രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഒറ്റപ്പെട്ടു: കടുത്ത എതിർപ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയത് കെ.പി സി.സി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു.

Spread the love

തിരുവനന്തപുരം: കടുത്ത എതിർപ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു.
കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്‍റെ വരവെന്നാണ് സൂചന.

video
play-sharp-fill

ഇതോടെ രാഹുല്‍ വിവാദത്തില്‍ പാർട്ടിയിലെ സതീശൻ വിരുദ്ധ ചേരി കൂടുതല്‍ ശക്തമായി. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശൻ വിഷയം ഉന്നയിക്കാതിരുന്നത്. സതീശൻ ക്ലോസ് ചെയ്ത രാഹുല്‍ വിവാദം അങ്ങിനെ അവസാനിപ്പിക്കാൻ മറ്റ് നേതാക്കള്‍ തയ്യാറായിരുന്നില്ല. രാഹൂലിനെതിരെ ഇനി കൂടുതല്‍ കടുപ്പിക്കേണ്ടെെന്നും രാഹുല്‍ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാർട്ടിയില്‍ കൂടുതല്‍ പിന്തുണ കിട്ടി.

എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങള്‍ക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്ക് ശേഷവും സതീശൻ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിർ ചേരിയെ ശക്തമാക്കിയത്. നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാെ പിന്നെ സതീശനെതിരെ ഒന്നിച്ചു. പാർട്ടി നേതൃത്വം തനിക്കൊപ്പം നിലയുറപ്പിക്കുമെന്ന് സതീശൻ കരുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ എ ഗ്രൂപ്പ് സമ്മർദ്ദത്തിന് മുന്നില്‍ കെപിസിസി അധ്യക്ഷനും രാഹുലിനോട് നോ പറയാനായില്ല. സഭയിലെത്തും മുമ്പ് രാഹുല്‍ സണ്ണി ജോസഫുമായി സംസാരിച്ചെന്ന് വിവരമുണ്ട്.

മറുചേരിക്ക് ബലം കൂടിയതോടെയാണ് കെപിസിസി യോഗത്തില്‍ പ്രതിപക്ഷനേതാവ് മൗനം തുടർന്നത്. പക്ഷേ ഈ ഭിന്നത അങ്ങിനെ തുടരാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. രാഹുല്‍ ആദ്യദിനം വന്നു, ഇനി തുടർച്ചയായി വരുന്നതിനോട് പലർക്കും യോജിപ്പില്ല. ഭരണനിരയില്‍ നിന്ന് കടന്നാക്രമണം ഉണ്ടായാല്‍ പ്രതിപക്ഷനേതാവ് സഭാതലത്തില്‍ രാഹുലിനെ തള്ളിപ്പറഞ്ഞാല്‍ പ്രതിസന്ധി രൂക്ഷമാകും.