കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; എത്തിയത് പരാതി നൽകാൻ;വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Spread the love

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വിജെ ബിജെപി വേദിയിൽ. കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത ബിജെപി അദാലത്തിലാണ് ഷാജി പങ്കെടുത്തത്. ഗ്യാസ് ഏജൻസിയുടെ അനുമതി റദ്ദ് ചെയ്തത് പുനസ്ഥാപിച്ച് കിട്ടാനാണ് അദാലത്തിലെത്തിയതെന്ന് ഷാജി പറഞ്ഞു. വേണമെങ്കിൽ ബിജെപിയിൽ ചേരുമെന്നും ഷാജി വ്യക്തമാക്കി.

video
play-sharp-fill

ഉളിക്കലിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന ഷാജി കെപിസിസി പ്രസിഡന്റിന്റെ ഇളയ സഹോദരനാണ്. അദാലത്തിൽ അപേക്ഷ കൊടുക്കാനാണ് വന്നതെന്നും, രാഷ്ട്രീയം മാറുന്നത് പ്രശ്‌നമല്ലെന്നും ഷാജി പറഞ്ഞു.

കെവി തോമസ് സിപിഎമ്മിൽ പോയി, ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നു, പികെ ശശി നാളെ കോൺഗ്രസിലേക്ക് വരുമെന്ന് അറിയുന്നു. അതുകൊണ്ട് ആരുടെ അനുജൻ, മകൻ, മകൾ എന്നതൊന്നും രാഷ്ട്രീയത്തിൽ വിഷയമല്ല. എല്ലാവരും വ്യക്തികളാണെന്നും ഷാജി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രത്തിൽ യുപിഎയും കേരളത്തിൽ ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോൾ സണ്ണി ജോസഫ് എംഎൽഎ ആയിരിക്കുമ്പോഴാണ് തൻ്റെ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയത്. താൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം അത് പരിഹരിക്കാൻ തയ്യാറായില്ല.

വഴിവിട്ട സഹായമൊന്നുമല്ല താൻ ചോദിച്ചത്. ഇത്തരം കാര്യങ്ങളിൽ സണ്ണി ജോസഫ് ഇടപെടാറില്ല. അത്തരം കാര്യങ്ങളിൽ അദ്ദേഹം ഇടപെടാറില്ലാത്തത് കൊണ്ട് താൻ ചോദിക്കാറുമില്ല. ഈ പരിപാടി നടക്കുന്നത് രണ്ട് മാസം മുൻപാണ് അറിഞ്ഞത്.

2007 ൽ മണ്ഡലം പ്രസിഡൻ്റ് സ്ഥാനവും 2011 ൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വവും താൻ രാജിവെച്ചിരുന്നു. ഇപ്പൊ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചില ആലോചനകൾ നടക്കുന്നുണ്ട്. തീരുമാനം ഒന്നും ആയിട്ടി, എന്നിങ്ങനെയാണ് ഷാജി നൽകുന്ന വിശദീകരണം.