
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് മുന്‍ ചെയര്‍മാനുമായ തൊടിയൂര്‍ രാമചന്ദ്രൻ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി. യുഡിഎഫ് ചെയർമാൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പാർട്ടി വിട്ടത്.
കഴിഞ്ഞ 15 വർഷമായി കരുനാഗപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു തൊടിയൂർ രാമചന്ദ്രൻ. എന്നാൽ മണ്ഡലത്തിലെ എംഎൽഎയുമായി ഉണ്ടായ അഭിപ്രായഭിന്നതകളും തിക്താനുഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുനയശ്രമം നടത്തിയെങ്കിലും തന്റെ തീരുമാനം മാറ്റില്ലെന്ന നിലപാടിൽ രാമചന്ദ്രൻ ഉറച്ചുനിൽക്കുകയായിരുന്നു.
മെഡിട്രീന ആശുപത്രി എംഡി ഡോ. പ്രതാപ് കുമാർ, സിപിഐഎം കോവളം ഏരിയ കമ്മിറ്റി അംഗം എൻ. എ. റഷീദ്, എൻസിപി നേതാവ് ദേവപ്രശാന്ത് എന്നിവരും ഇതോടൊപ്പം ബിജെപിയിൽ ചേർന്നു. വിവിധ രാഷ്ട്രീയ സംഘടനകളിൽ നിന്നുള്ള നേതാക്കളുടെ ചേർക്കൽ ബിജെപി നേതൃത്വം സംസ്ഥാനതലത്തിൽ പ്രാധാന്യമുള്ള രാഷ്ട്രീയ നീക്കമായാണ് കാണുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


