video
play-sharp-fill

Monday, May 19, 2025
HomeMainകോൺഗ്രസ്സിന്റെ ഐക്യം തകർക്കാമെന്ന് ആരും കരുതേണ്ട, ഇപ്പോൾ നടന്നത് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സ്വാഭാവിക പുനസംഘടന...

കോൺഗ്രസ്സിന്റെ ഐക്യം തകർക്കാമെന്ന് ആരും കരുതേണ്ട, ഇപ്പോൾ നടന്നത് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സ്വാഭാവിക പുനസംഘടന മാത്രം ; ബാക്കിയെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയെന്ന് കെ പി സി സി ഭാരവാഹി

Spread the love

കോട്ടയം : കോൺഗ്രസിൽ ഇപ്പോൾ നടന്നത് മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന സ്വാഭാവിക പുനസംഘടന മാത്രം, മികച്ച ഒരു ടീമിനെയാണ് എഐസിസി കണ്ടെത്തിയിരിക്കുന്നത്. അതിനർത്ഥം പഴയ ടീം മോശമല്ലായെന്നാണ്. കോൺഗ്രസിൽ ഒരുകാലത്തും മോശം ടീം ഉണ്ടായിട്ടില്ല. എല്ലാവരും സംഘടനയ്ക്ക് പണിയെടുത്തിട്ടുള്ളവരാണ്. അതേ പ്രതീക്ഷ തന്നെയാണ് പുതിയ നേതൃത്വത്തിലും ഉള്ളത്.

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പല പേരുകളും പരിഗണിക്കപ്പെടും. അവസാനം അവർ ഒരു പേരിൽ എത്തും. എന്നുവച്ച് പരിഗണിക്കപ്പെട്ട പേരുകൾ ആരും മോശവുമല്ല. സംഘടനാപരമായ ഗുണങ്ങൾ അവരുള്ളതുകൊണ്ടുതന്നെയാണ് അവരെ പരിഗണിക്കുന്നത്. അവരെല്ലാം ചേരുന്നത് തന്നെയാണ് സംഘടന. ഒഴിവാക്കി, തഴഞ്ഞു എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ മാധ്യമസൃഷ്ടി മാത്രമാണ്. അതൊന്നും കൊണ്ടും കോൺഗ്രസിന്റെ ഐക്യം ഒന്ന് തകർക്കാമെന്നാരും കരുതണ്ട.

പുനഃസംഘടനയിൽ സാമുദായിക സന്തുലിതാവസ്ഥ പൂർണമായി പാലിക്കപ്പെട്ടു.മറ്റേത് സംഘടനയ്ക്കാണ് ഇത്തരത്തിൽ ഒരു പുനസംഘടന നടത്താൻ സാധിക്കുക? എഐസിസിയുടെ അതേ മാതൃകയിൽ സംസ്ഥാനത്തും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്ന ഒരു പുനസംഘടന അനിവാര്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പുനസംഘടനയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാത്തതിന്റെ വലിയ വിലയായിരുന്നു രണ്ടാം പിണറായി സർക്കാർ. അത് ആവർത്തിക്കാതിരിക്കാൻ ഉള്ള ഒരു കൂടിയ മുൻകരുതൽ കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ് വർഷം തന്നെ ഒരു പുനസംഘടന നടത്തിയത്. അതിന് തന്റേടവും ആർജ്ജവും കാണിച്ച കെ പി സി സി നേതൃത്വത്തെ പ്രത്യേകം അഭിനന്ദിക്കുന്നു.

ഒരു തിരഞ്ഞെടുപ്പ് മുഖത്തേക്ക് നിൽക്കുമ്പോൾ ഇത്തരത്തിൽ ഒരു പുനസംഘടന വേണമോ എന്ന് പലരും മുഖം ചുളിച്ചതാണ്. അഹമ്മദാബാദ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം സംസ്ഥാനങ്ങളിൽ നടക്കുന്ന സ്വാഭാവിക പുനസംഘടന മാത്രമാണ് കേരളത്തിലും നടന്നത്.

എന്നാൽ അതിലെന്തോ വലിയ കാര്യം ഉണ്ട് എന്നുള്ള ദുർവ്യാഖ്യാനത്തോടെ ചില മാധ്യമങ്ങൾ കോൺഗ്രസ് വാർത്തകളെ പാർവതീകരിക്കുകയാണ്.

ആരെയും തഴയുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. എല്ലാവരെയും അവരുടെ കഴിവുകളെ പരമാവധി പാർട്ടി ഉപയോഗപ്പെടുത്താനുള്ള അവസരം നൽകിയിട്ടുണ്ട്.

ഇപ്പോഴും സംഘടനയിൽ മൂന്നോ നാലോ തലമുറകൾ ഇത്തരത്തിലുള്ള ഒരു അവസരത്തിനായി കാത്തിരിക്കുന്നവരുണ്ട്. ചെറിയൊരു ഉദാഹരണം, വി.എം സുധീരൻ കെപിസിസി പ്രസിഡന്റായതിന് ശേഷം എം എം ഹസൻ ഉൾപ്പെടെ മൂന്നു പ്രസിഡൻറ് കെപിസിസിക്ക് ഉണ്ടായി. ജില്ലകളിലും അത്ര തന്നെ ഡിസിസി പ്രസിഡൻറുമാരും അവരുടെ കമ്മിറ്റികളും നിലവിൽ വന്നിട്ടുണ്ട് . യൂത്ത് കോൺഗ്രസിലും മഹിളാ കോൺഗ്രസിലും രണ്ട് രണ്ടിലേറെ കമ്മറ്റികളും അതിൻറെ ഭാരവാഹികളും നിലവിൽ വന്നു. ഇവരെല്ലാവർക്കും അർഹമായ ഒരു പുനഃസംഘടന നമുക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ഗൗരവകരമായ ചോദ്യം ഉണ്ട് ? അവർക്കെല്ലാം അർഹമായ പരിഗണന നൽകേണ്ടതുമുണ്ട് ?അതിന് സംഘടനയിൽ പുനസംഘടന അനിവാര്യമാണ്.

അതെന്തോ മഹാപരാധം എന്ന മട്ടിൽ കെസി വേണുഗോപാലിനെ ആക്രമിക്കാനുള്ള ചില നവമാധ്യമങ്ങളും, മാധ്യമങ്ങളും ശ്രമിക്കുന്നത്.

സംഘടന കൂട്ടായ് ആലോചിച്ചു എടുക്കുന്നു തീരുമാനങ്ങളാണിതെല്ലാം, മറിച്ച് ഏതെങ്കിലും ഒരു വ്യക്തി പ്രത്യേകിച്ചും കെസി വേണുഗോപാൽ കേരളത്തിന്റെ മാത്രം താല്പര്യത്തിന് എടുക്കുന്ന തീരുമാനങ്ങളൊന്നുമല്ല.

കെസി വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിക്കുന്നതിന്റെ പിന്നിൽ ചില ദുഷ്ടലാക്കുകളാണ്.

കെസി വേണുഗോപാൽ സംഘടന ജനറൽ സെക്രട്ടറിയായി വന്നതിനു ശേഷമോ അതിനുമുൻപോ പാർട്ടിക്ക് അകത്ത് ഒരു ഫ്രാക്ഷൻ ഉണ്ടാക്കാൻ ഒരു നടപടി നടത്തിയതായി എൻറെ ഓർമ്മയില്ല.

ഈ പുനഃസംഘടനയുടെ പേരിൽ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിർത്തണ്ടേ ഒരു കാര്യവുമില്ല.

കോൺഗ്രസ് എപ്പോഴും പ്രവർത്തകരുടെ വികാരത്തിന് ഒപ്പം ആണ്. തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ ആരെയും മാറ്റിനിർത്തുകയല്ല എല്ലാവരുടെയും സേവനങ്ങൾ ഉപയോ ഗപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുമെന്നും കെ പി സി സി ഭാരവാഹി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments