വൈദ്യുതി വകുപ്പിന്റെ അനാസ്ഥ; രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവൻ പൊലിഞ്ഞു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്

Spread the love

തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം കേരളത്തില്‍ വലിയ ചർച്ചയായിരിക്കുകയാണ്.

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ മിഥുന്റെ ഭൗതികദേഹത്തില്‍ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, ഈ ദാരുണ മരണത്തിന് കാരണം വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ആരോപിച്ചു. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഥുന്റെ മരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് തകർത്തെറിഞ്ഞതെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കാൻ സർക്കാർ തയ്യാറാകണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപകാലത്ത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥ കാരണം രണ്ട് വിദ്യാർത്ഥികളുടെ ജീവനുകളാണ് നഷ്ടമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലമ്പൂരില്‍ അനധികൃതമായുള്ള പന്നിക്കെണിയില്‍പ്പെട്ട് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുനും സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടത് പൊതുജനങ്ങളില്‍ ആശങ്ക വർദ്ധിപ്പിക്കുകയാണ്.