video
play-sharp-fill

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യ ചര്‍ച്ചകള്‍ മുറുകുന്നു; കെപിസിസി അധ്യക്ഷ പദവി നിലനിര്‍ത്താന്‍ കെ സുധാകരനും; . പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യ ചര്‍ച്ചകള്‍ മുറുകുന്നു; കെപിസിസി അധ്യക്ഷ പദവി നിലനിര്‍ത്താന്‍ കെ സുധാകരനും; . പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതിൽ കോണ്‍ഗ്രസില്‍ തിരക്കിട്ട ഗ്രൂപ്പ് സമവാക്യ ചര്‍ച്ചകള്‍ നടക്കുകയാണ്.

സമവായത്തിലൂടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. പദവി നിലനിര്‍ത്താന്‍ കെ സുധാകരന്‍ ചരട് വലി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. സ്ഥാനമേറ്റ സമയത്ത് കെ സുധാകരന് ലഭിച്ച പിന്തുണ പാര്‍ട്ടിക്കകത്ത് ഇപ്പോഴില്ല. ഗ്രൂപ്പ് അതീത രാഷ്ട്രീയത്തിന്റെ വക്താവായി എത്തിയ സുധാകരന് പക്ഷെ, ഇപ്പോള്‍ അദ്ധ്യക്ഷ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ എ, ഐ ഗ്രൂപ്പുകളുടെ പിന്തുണ കൂടിയേ തീരൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം എഐസിസി നേരിട്ടാണ് കെ സുധാകരനെ അദ്ധ്യക്ഷനായി ചുമതലയേല്‍പിച്ചത്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കെപിസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പ്. മറ്റന്നാള്‍ രാവിലെ 11ന് ഇന്ദിരാഭവനില്‍ ചേരുന്ന ജനറല്‍ ബോഡി യോഗമാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുക. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ജി പരമേശ്വരയ്യയാണ് റിട്ടേണിംഗ് ഓഫീസര്‍, സമവായത്തിലൂടെ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

തര്‍ക്കം ഇല്ലാതെ അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചാല്‍ സുധാകരന് പദവിയില്‍ തുടരാം. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ വിഭാഗത്തിന് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന് ചിന്തന്‍ ശിബിരത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍ സുധാകരനെ ഏകകണ്‌ഠേന തെരഞ്ഞെടുക്കുക അത്ര എളുപ്പമാകില്ല. കെപിസിസി അധ്യക്ഷന്‍ ഭാരവാഹികള്‍ അംഗങ്ങള്‍, എഐസിസി അംഗങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയാണ് മറ്റന്നാള്‍ ചേരുന്ന യോഗത്തില്‍ തിരഞ്ഞെടുക്കേണ്ടത്. അധ്യക്ഷന്‍ ഉള്‍പ്പെടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം എഐസിസി അദ്ധ്യക്ഷയ്ക്ക് നല്‍കുന്നതാണ് പതിവ്.

വയലാര്‍ രവിയാണ് അധ്യക്ഷ പദവിയിലേക്ക് അവസാനമായി തിരഞ്ഞെടുപ്പിലൂടെ എത്തിയത്. ലീഡറുടെ പ്രഭാവ കാലത്ത് എ കെ ആന്റണിയെ തോല്‍പ്പിച്ചാണ് വയലാര്‍ അധ്യക്ഷനായത്. തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ ഒറ്റവരി പ്രമേയം പാസാക്കി പിരിയാനാകും നേതാക്കള്‍ ശ്രമിക്കുക.