
കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ കുറ്റക്കാരായ ജയില്‍ ജീവനക്കാര്‍ക്കെതിരെ ജയില്‍ വകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.
കണ്ണൂര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുകാരായ തടവുപുള്ളികളുടെ തടവറയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥന്‍മാര്‍’ ഇത്തരം ജയില്‍ ചാട്ടങ്ങളും നിയമലംഘനങ്ങളും ഇവിടെ പതിവാകുകയാണ്.
ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടംജയില്‍ വകുപ്പിന്റെ പരാജയമാണ് കാണിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയില്‍ ഡി.ജി.പി ഇതിന് മറുപടി പറയണം. നാട്ടുകാര്‍ മുന്നിട്ടിറങ്ങിയതിനാലാണ് ഗോവിന്ദച്ചാമിയെ പിടികൂടാന്‍ കഴിഞ്ഞ തെന്നും സണ്ണി ജോസഫ് പറഞ്ഞു.