
തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്‌എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആര്‍എസ്‌എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല. നെഹ്‌റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയത്.
ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതേതരത്വവും സോഷ്യലിസവും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തിലാണ് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. അത് ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയമാണ്.
ജനാധിപത്യം,മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ ഇല്ലാതാക്കാന്‍ ആരുശ്രമിച്ചാലും കോണ്‍ഗ്രസ് അതിനെ എതിര്‍ത്ത് പരാജയപ്പെടുത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. അതിന് എല്ലാ മതേതര വിശ്വാസികളുടെയും പൂർണപിന്തുണ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ഗവര്‍ണ്ണറുടെ കുത്സിത ശ്രമങ്ങള്‍ അപലപനീയമാണെന്നും ഭരണഘടനാ സ്ഥാപനത്തെ രാഷ്ട്രീയ വേദിയാക്കാനുള്ള എല്ലാ നീക്കങ്ങളും അവസാനിപ്പിക്കണമെന്ന് ശക്തമായ ഭാഷയില്‍ കെപിസിസി ആവശ്യപ്പെടുന്നതായും സണ്ണി ജോസഫ് പറഞ്ഞു.