കെപിസിസിയുടെ മിഷന്‍ 24; ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ; ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പില്‍ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നല്‍കിയെന്ന് നേതൃത്വം; ആശയങ്ങള്‍ നാളെ മുതല്‍ ബൂത്തുതലങ്ങളിലേക്ക് എത്തിക്കും; മെയ് 30 ന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും
സ്വന്തം ലേഖിക
സുല്‍ത്താന്‍ ബത്തേരി: രണ്ട് ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം.
ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പില്‍ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നല്‍കിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. മിഷന്‍ 24 ന്‍റെ ആശയങ്ങള്‍ നാളെ മുതല്‍ തന്നെ ബൂത്തുതലങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒറ്റമനസോടെ മുന്നേറാനുള്ള തീരുമാനം എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബിജെപിയെ മുഖ്യശത്രുവാക്കി രാഷ്ട്രീയ രേഖ ഇറക്കി.
ഈ മാസം 30 ന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കും. ഒക്ടോബര്‍ 31 വരെയുള്ള പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കി. ബിജെപിക്കെതിരെ വിദ്വേഷവിരുദ്ധ പ്ലാറ്റ് ഫോം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടി പുനസംഘടന വേഗത്തിലാക്കാന്‍ ലീഡേഴ്സ് മീറ്റില്‍ തീരുമാനമായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈയെടുത്താണ് നേതാക്കള്‍ക്കിടയിലെ എതിര്‍പ്പുകള്‍ പരിഹരിച്ചത്.
ഇന്നലെ രാത്രി കേരളത്തില്‍ നിന്നുള്ള എംപിമാരുമായി അദ്ദേഹം പ്രത്യേകം ചര്‍ച്ച നടത്തി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും എംപിമാരും ചേര്‍ന്നുള്ള യോഗവും ഉണ്ടായി.