മലയാള ഭാഷയിലുള്ള പരിമിതി കാരണം പാർട്ടിക്ക് അവമതിപ്പുണ്ടാക്കി ; ഷമ മുഹമ്മദിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി കെപിസിസി മീഡിയ സെൽ ; ഷമയെ നീക്കിയത് കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസ് ; ദീപ്തിക്കെതിരെ പരാതിയുമായി ഹൈക്കമാൻഡിനെ സമീപിച്ച് ഷമ
സ്വന്തം ലേഖകൻ
കൊച്ചി: എഐസിസി വക്താവ് ഷമ മുഹമ്മദിനെ വാട്‌സ് ആപ് ഗ്രൂപ്പിൽ നിന്നും മാറ്റി കെപിസിസി മീഡിയ സെൽ. കെപിസിസി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള ദീപ്തി മേരി വർഗീസാണ് ഷമയെ നീക്കിയത്. ദീപ്തിക്കെതിരെ പരാതിയുമായി ഷമ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്.
മലയാള ഭാഷയിൽ ഷമയ്ക്കുള്ള പരിമിതി കാരണം പാർട്ടിക്ക് അവമതിപ്പുണ്ടായെന്നും നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നും ദീപ്തി പറയുന്നത്. കെപിസിസി മാധ്യമ സെല്ലിനെ അറിയിക്കാതെ മലയാള മാധ്യമങ്ങളിൽ ഷമ ചർച്ചയിൽ പങ്കെടുത്തുവെന്നും ഇതാണ് നടപടിക്ക് പിന്നിലെന്നും ദീപ്തി കൂട്ടിച്ചേർക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറു മാസം മുൻപ് ഷമയെ സമാന രീതിയില്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ നിന്ന് നീക്കിയിരുന്നു. അന്ന് കെ.സുധാകരൻ ഇടപെട്ടാണ് വീണ്ടും ചേർത്തത്.
Third Eye News Live
0