
തിരുവനന്തപുരം : സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വം.
രാഹുലിനെതിരെ ആരോപണങ്ങൾ വന്ന സമയത്ത് അന്വേഷണത്തിനായി കെപിസിസി ഒരു സമിതിയെ നിയോഗിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു, അതിന് പിന്നാലെ രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കെപിസിസി നേതൃത്വത്തിനും രാഹുലിനെ കയ്യൊഴിയേണ്ട സാഹചര്യം വന്നിരിക്കുകയാണ്.
ഇപ്പോൾ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് കെ പി സി സിയും നിലപാട് സ്വീകരിച്ചു. ഇക്കാര്യം കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചു. പാലക്കാട് എം എല്‍ എയാണ് രാഹുല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജിയില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ശക്തമായ സമ്മര്‍ദം ഉയർന്നു. രമേശ് ചെന്നിത്തല, കെ മുരളീധരൻ അടക്കമുള്ള നേതാക്കള്‍ ഇക്കാര്യം പറഞ്ഞിരുന്നു. രാജി വേണ്ടെന്ന് ഉറച്ച നിലപാടിലായിരുന്നു ഷാഫി പറമ്ബില്‍. ഇതോടെ നേതാക്കള്‍ ചേരിതിരിയുന്ന സാഹചര്യം ഉടലെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വരുത്തിവെച്ച വിനയെന്ന് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു. എ ഐ സി സി നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.