video
play-sharp-fill

കെപിസിസി യോഗം ഇന്ന് ; ശബരിമലയും വനിതാ മതിലും ചർച്ചയാകും

കെപിസിസി യോഗം ഇന്ന് ; ശബരിമലയും വനിതാ മതിലും ചർച്ചയാകും

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകും പ്രധാന ചർച്ചാവിഷയം. ശബരിമല പ്രശ്നവും വനിതാ മതിലിനെതിരായ പ്രചാരണ പരിപാടികളും ചർച്ചയാകും.
ഡിസിസി പ്രസിഡന്റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗവും ഇന്ന് ചേരുന്നുണ്ട്. രാവിലെ 11 നാണ് ഡിസിസി പ്രസിഡന്റുമാരുടെ യോഗം. അതേസമയം, വനിതാ മതിലിൽ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണി നിരത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇടതുമുന്നണി കൺവീനർ പറഞ്ഞു. ജനുവരി ഒന്നിന് കാസർകോട് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്.