കെപിഎസി നാടകോത്സവം കോട്ടയത്ത് : ഇന്ന് 26-ന് നാടകം ഒളിവിലെ ഓർമ്മകൾ: വ്യാഴം 27-ന് ഉമ്മാച്ചു: വെള്ളി 28-ന് മുടിയനായ പുത്രൻ

Spread the love

കോട്ടയം: കെ.പി.എസ്. മേനോൻ ഹാളിൽ ഇന്നലെ ആരംഭിച്ച കെ പിഎസി നാടകോൽസവം പ്രോഗ്രാമിൽ ചെറിയ മാറ്റം. 27-നും 28-നും നടക്കേണ്ട നാടകങ്ങൾ ചില സാങ്കേതിക

video
play-sharp-fill

കാരണങ്ങളാൽ പരസ്പരം ഭേദഗതി ചെയ്യേണ്ടിവന്നതായി ജനറൽ കൺവീനർ
അഡ്വ.വി.ബി.ബിനു അറിയിച്ചു.
27-ന് നാടകം ഉമ്മാച്ചു ആയിരിക്കും. അതുപോലെ 28 – ന് മുടിയനായ പുത്രൻ എന്നതായിരിക്കും നടക്കുക.

കൊടിയപട്ടിണിയിലും കെടുതിയിലും കഴിഞ്ഞ ജനതയെ പരിവർത്തനത്തിൻ്റെ പാതയിലേക്ക് കൈപിടിച്ച് ഉയർത്തിയ പ്രസ്ഥാനം ആണ് കെപിഎസി എന്ന് റവന്യൂമന്ത്രി
കെ രാജൻ.പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാലു ദിവസം നീളുന്ന കെപിഎസി നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
നവോത്ഥാനത്തിലേക്കുള്ള കേരളത്തിൻ്റെ വഴി കാട്ടിയായി കെപിഎസി യും അതിൻ്റെ നാടകങ്ങളും മാറി.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നിരോധിച്ചിരുന്ന കാലത്ത് ആണ് എൻ്റെ മകനാണ് ശരി എന്ന നാടകവും ആയി കെപിഎസി വേദിയിൽ എത്തുന്നത്. കേരളത്തിൻ്റെ സമൂഹ്യമാറ്റത്തിന് വേദിയൊരുക്കിയ ചാലക ശക്തിയായി നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് ആക്കി

എന്ന നാടകം മാറി. ഒരു നാടകം എങ്ങനെയാണ് സമൂഹ മനസ്സുകളിൽ കുടിയേറുക എന്ന് കാട്ടിത്തന്ന നാടകം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

ലൈബ്രറി പ്രസിഡൻ്റ്ഏബ്രഹാം ഇട്ടിച്ചെറിയ യോഗത്തിൽ
അധ്യക്ഷൻ ആയിരുന്നു.

അഡ്വ വി ബി ബിനു സ്വാഗതം ആശംസിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,
കെപിഎസി സെക്രട്ടറി അഡ്വ എ ഷാജഹാൻ,

ഫാ എം പി ജോർജ്, ആർട്ടിസ്റ്റ് സുജാതൻ, വി.ജയകുമാർ, കെസി വിജയകുമാർ, ഷാജി വേങ്കിടത്ത്
എന്നിവർ പങ്കെടുത്തു.
ഈ മാസം 28 വരെ കെപിഎസ് മേനോൻ ഹാളിലാണ് നാടകോത്സവം നടക്കുന്നത്. പ്രവേശനം സൗജന്യമാണ്