video
play-sharp-fill
ഉജ്ജ്വലമായ നാടകങ്ങളിലൂടെ കേരള ജനതയെ ആവേശം കൊള്ളിച്ച കെ.പി.എസിയുടെ നാടകങ്ങൾ കോട്ടയത്ത്: നാലു ദിവസം നീളുന്ന നാടകോത്സവം ഫെബ്രുവരി 25 മുതൽ 28 വരെ കോട്ടയം പബ്ലിക് ലൈബ്രറിയുടെ കെ.പി.എസ്. മേനോൻ ഹാളിൽ അരങ്ങേറും.

ഉജ്ജ്വലമായ നാടകങ്ങളിലൂടെ കേരള ജനതയെ ആവേശം കൊള്ളിച്ച കെ.പി.എസിയുടെ നാടകങ്ങൾ കോട്ടയത്ത്: നാലു ദിവസം നീളുന്ന നാടകോത്സവം ഫെബ്രുവരി 25 മുതൽ 28 വരെ കോട്ടയം പബ്ലിക് ലൈബ്രറിയുടെ കെ.പി.എസ്. മേനോൻ ഹാളിൽ അരങ്ങേറും.

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ ജനകീയ നാടകപ്രസ്ഥാനമായ കെ.പി.എ.സി. വജ്രജൂബിലി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കോട്ടയത്ത് നാലുദിവസം നീളുന്ന നാടകോത്സവം നടത്തുന്നു.

കോട്ടയം പബ്ലിക് ലൈബ്രറിയുടെ കലാ സാംസ്‌കാരിക വിഭാഗമായ കെ.പി.എൽ. കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 മുതൽ 28 വരെ കെ.പി.എസ്. മേനോൻ ഹാളിലാണ് നാടകങ്ങൾ അരങ്ങേറുക.

എല്ലാ ദിവസവും നാടകത്തിന് മുമ്പ് പാടിപ്പതിഞ്ഞ നാടകഗാനങ്ങളുടെ അവതരണവും സാംസ്‌കാരിക പ്രഭാഷണവും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 -ാം തിയതി ചൊവ്വാഴ്‌ച വൈകുന്നേരം 4 മണിക്ക് നാടക ഗാനാലാപനം. 5 മണിക്ക് നാടകോത്സവം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.

പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ ആശംസകൾ നേരും.

തുടർന്ന് 6 മണിക്ക് നാടകം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. 26-ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 4 മണിക്ക് നാടക ഗാനാലാപനം. 5 മണിക്ക് ആലങ്കോട് ലീലാ കൃഷ്ണൻ.

തുടർന്ന് 6 മണിക്ക് നാടകം ‘ ഒളിവിലെ ഓർമ്മകൾ’. പ്രഭാഷണം -27 -ാം തീയതി വ്യാഴാഴ്‌ച വൈകുന്നേരം 4 മണിക്ക് നാടക ഗാനാലാപനം. 5 ന് പ്രഭാഷണം- ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, തുടർന്ന് 6 മണിക്ക് നാടകം ‘മുടിയാനായ പുത്രൻ’

28 -ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിക്ക് നാടക ഗാനാലാപനം. 5 ന് പ്രഭാഷണം – കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. തുടർന്ന് 6 മണിക്ക് നാടകം ‘ഉമ്മാച്ചു’

നാടകോത്സവത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കലാ സാംസ്കാരിക പരിപാടികൾ ഇല്ലാതായ കോട്ടയത്ത് എല്ലാ മാസവും പ്രശസ്‌ത കലാകാരന്മാരെ പങ്കെടുപ്പിച്ചിട്ടുള്ള വ്യത്യസ്ഥ കലാപരിപാടികൾ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം പബ്ലിക് ലൈബ്രറി കെ.പി.എൽ. കൾച്ചറൽ സൊസൈറ്റി പ്രവർത്തനം സജീവമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ അംഗത്വത്തിന് 1000 രൂപയാണ്.

കെ.പി.എസ്. മേനോൻ ഹാളിനോട് ചേർന്ന് 2000 പേർക്ക് കലാ പരിപാടികൾ ആസ്വദിക്കാൻ കഴിയും വിധം പെർഫോമിംഗ് ആർട്‌സിനായി പ്രശസ്‌ത ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്യുന്ന ഓപ്പൺ എയർ തിയേറ്ററും പൂർത്തീകരണത്തിൻ്റെ അവസാന ഘട്ടത്തിലാണ്.