video
play-sharp-fill

കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമാണ്; സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നു; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് നടി മഞ്ജു പിള്ള

കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമാണ്; സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നു; കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് നടി മഞ്ജു പിള്ള

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെപിഎസി ലളിത തനിക്ക് അമ്മയ്ക്ക് തുല്യമാണ്. സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നു. കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് നടി മഞ്ജു പിള്ള

അവസാനമായി കാണുമ്പോഴും തന്നെ വഴക്ക് പറയാനായെങ്കിലും എഴുന്നേറ്റ് വാ അമ്മ എന്നാണ് പറഞ്ഞത്. തന്റെ ഭാ​ഗ്യം കൊണ്ട് അവസാന നിമിഷത്തിലും തനിക്ക് അമ്മയ്ക്കൊപ്പം ഇരിക്കാൻ കഴിഞ്ഞെന്നും അമ്മയുടെ വിയോഗം അത്രയേറെ വേദനിപ്പിക്കുന്നുവെന്നും മഞ്ജു പിള്ള പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ളാറ്റിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി.

ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്.

1978ലാണ് അവര്‍ ചലച്ചിത്ര സംവിധായകന്‍ ഭരതനെ വിവാഹം ചെയ്തത്. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 1970 മുതലാണ് നാടക രംഗത്ത് സജീവമായത്. ഈയടുത്ത് വരെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.