കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കെപിഎസി നാടകോത്സവത്തിൽ നാളെ ഉമ്മാച്ചു നാടകം അരങ്ങേറും; അവസാന ദിവസമായ വെള്ളിയാഴ്ച അരങ്ങിൽ മുടിയനായ പുത്രൻ; എല്ലാ ദിവസവും വൈകിട്ട് 4 മുതൽ നാടക ഗാനാലാപനം നടക്കും

Spread the love

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന വരുന്ന കെ.പി.എ.സി. നാടകോത്സവത്തിൽ നാളെ ഉറൂബിൻ്റെ പ്രശസ്തനോവലിൻ്റെ നാടകാവിഷ്ക്കാരമായ ഉമ്മാച്ചു നാടകം അരങ്ങേറും.

video
play-sharp-fill

ഇന്ന് (ബുധൻ) ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി. അവസാന ദിവസമായ വെള്ളിയാഴ്ച മുടിയനായ പുത്രൻ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ പാടി പതിഞ്ഞ നാടക ഗാനങ്ങളുടെ ആലാപനം നടക്കും.

27-നും 28-നും നടക്കേണ്ട നാടകങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ പരസ്പരം ഭേദഗതി ചെയ്യേണ്ടിവന്നതായി ജനറൽ കൺവീനർ അഡ്വ.വി.ബി.ബിനു നേരത്തെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെപിഎൽ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നാലു ദിവസം നീളുന്ന കെപിഎസി നാടകോത്സവം വന്യൂമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തിലേക്കുള്ള കേരളത്തിൻ്റെ വഴി കാട്ടിയായി കെപിഎസി യും അതിൻ്റെ നാടകങ്ങളും മാറി.

കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നിരോധിച്ചിരുന്ന കാലത്ത് ആണ് എൻ്റെ മകനാണ് ശരി എന്ന നാടകവും ആയി കെപിഎസി വേദിയിൽ എത്തുന്നത്. കേരളത്തിൻ്റെ സമൂഹ്യമാറ്റത്തിന് വേദിയൊരുക്കിയ ചാലക ശക്തിയായി നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് ആക്കിഎന്ന നാടകം മാറി. ഒരു നാടകം എങ്ങനെയാണ് സമൂഹ മനസ്സുകളിൽ കുടിയേറുക എന്ന് കാട്ടിത്തന്ന നാടകം ആയിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.