video
play-sharp-fill

പശ്ചിമഘട്ടത്തെ നശിപ്പിച്ചതിൽ ഇരുമുന്നണികൾക്കും തുല്യ പങ്ക്; പ്രകൃതി സംരക്ഷണ വേദി

പശ്ചിമഘട്ടത്തെ നശിപ്പിച്ചതിൽ ഇരുമുന്നണികൾക്കും തുല്യ പങ്ക്; പ്രകൃതി സംരക്ഷണ വേദി

Spread the love

സ്വന്ത ലേഖകൻ

കോട്ടയം: കേരളത്തിൽ മാറിമാറി ഭരിച്ച ഇടതു വലതു സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് പശ്ചിമഘട്ടത്തെ നിശപ്പിച്ചതെന്ന് പ്രകൃതിസംരക്ഷണ വേദി സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ആരോപിച്ചു. ഹിന്ദു ഐക്യവേദിയുടെ പരിസ്ഥിതി സംഘടനയായ പ്രകൃതി സംരക്ഷണ വേദി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ട്രേറ്റ് ധർണ്ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനിയന്ത്രിതമായ ഭൂമി കൈയ്യേറ്റത്തിനു ഇവർ ഒത്താശ ചെയ്തു കൊടുത്തു. വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് നയങ്ങൾ രൂപവൽക്കരിക്കുന്ന ഇരുമുന്നണികളുമാണ് കേരളത്തെ പ്രളയ ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡൻറ് വി.മുരളീധരന്റെ അദ്ധ്യക്ഷയിൽ ആറന്മുള സമര സമിതി കൺവീനർ ആറന്മുള വിജയകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വി.എൻ.ഗോപിനാഥപിള്ള, ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായ കെ.പി.ഗോപിദാസ്, ഹരിലാൽ, രാജേഷ് നട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.