
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബി.ജെ.പി. പ്രവേശനത്തെ പരിഹസിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. അരിക്കൊമ്പനാണെന്ന് കരുതി ബി.ജെ.പി. കൊണ്ടുപോയത് കുഴിയാനയെയാണെന്ന് സുധാകരന്‍ പറഞ്ഞു.
അരിക്കൊമ്പനാണെന്ന് വിചാരിച്ചാണ് ബി.ജെ.പി. പിടിച്ചിട്ടുണ്ടാകുക. ഇത് കുഴിയാനയാണെന്ന് കാണാന്‍ പോകുന്നേയുള്ളൂവെന്ന് സുധാകരന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ചയാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ചതോടെയാണ് അനില്‍ ആന്റണി ബിജെപിയുമായി അടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പ് പരസ്യമാക്കിയതോടെ കെ പി സി സി ഡിജിറ്റല്‍ മീഡിയ കണ്‍ വീനറും എഐസിസി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനവും അനില്‍ ആന്റണി ഒഴിഞ്ഞിരുന്നു. പിന്നീട് കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ച് അനില്‍ ആന്റണി തുടര്‍ച്ചയായി രംഗത്ത് എത്തിയിരുന്നു.