video
play-sharp-fill

ക്ഷേത്ര ജീവനക്കാരോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം: കെ. പി. ശശികല ടീച്ചർ

ക്ഷേത്ര ജീവനക്കാരോടുള്ള അവഗണന സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം: കെ. പി. ശശികല ടീച്ചർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിലും ആചാരപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന അടിയന്തര വിഭാഗത്തിൽപ്പെട്ട ജീവനക്കാരെല്ലാം സ്വന്തം ചുമതല നിർവഹിക്കുവാൻ നിത്യേന എത്തുന്നവരാണ്. ഈ ക്ഷേത്ര ജീവനക്കാരോടുള്ള അവഗണ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചർ ആവശ്യപ്പെട്ടു.

മലബാർ ദേവസ്വം ബോർഡിൽ രണ്ടുവർഷത്തിലധികമായി ശമ്പളം കിട്ടാതെ നരകിക്കുന്ന ജീവനക്കാർ ഒരുപാടുണ്ട്. 2014 മുതൽ ഒരു രൂപ പോലും ശമ്പളയിനത്തിൽ കിട്ടാത്ത കഴക ജീവനക്കാർ പോലുമുണ്ട് .പ്രൈവറ്റ് ക്ഷേത്രങ്ങളിൽ നിശ്ചയിച്ചിട്ടുള്ള വേതനനിരക്കിന്റെ നാലിലൊന്നു പോലും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് നൽകുന്നില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാർ ദേവസ്വം ബോർഡിലെ ഡി ഗ്രേഡ് ക്ഷേത്രങ്ങളിൽ പൂജാരിയുടെ അടിസ്ഥാന ശമ്പളം 2200 രൂപയാണ്. കഴകം-2050 രൂപ സ്വീപ്പർ 750 രൂപ എന്നിങ്ങനെയാണ് ഈ 2020 ലും നിരക്ക്.

ഇവർക്ക് ഇടക്കാലാശ്വാസമായി 2000 രൂപ നൽകണം എന്ന ഉത്തരവല്ലാതെ ഒരു രൂപ പോലും ഫണ്ട് അനുവദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തൊണ്ണൂറു ശതമാനം ജീവനക്കാർക്കും അതിൽ ഒരു നയാപൈസ പോലും കിട്ടിയിട്ടില്ല. ശമ്പള പരിഷ്‌ക്കരണത്തിനും ഇതുവരെ ഫണ്ടനുവദിച്ചിട്ടില്ല. മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ക്ഷേമനിധിയുണ്ട്. അതിനായി 75 രൂപ മുതൽ 300 രൂപവരെ അംശാദായം ജീവനക്കാർ അടയ്ക്കുന്നു.

മദ്രസ്സകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല എന്നിട്ടും അവർക്ക് 2000 രൂപ ക്ഷേമനിധിയിൽ നിന്നും അനുവദിച്ചു. എന്നാൽ ഈ ലോക് ഡൗണിന്റെ വിലക്കുകൾക്കിടയിലും സ്വന്തം ചുമതല നിർവ്വഹിക്കാൻ അമ്പലങ്ങളിലേത്തേണ്ടവരാണ് അടിയന്തര ജീവനക്കാർ എന്നിട്ടും മലബാർ ദേവസ്വം ബോർഡ് അവർക്ക് സഹായം പ്രഖ്യാപിച്ചിട്ടില്ല.

ഭക്തർ എത്താത്തതുകാണ്ട് ദക്ഷിണയിനത്തിൽ പോലും അവർക്ക് ഒന്നും കിട്ടാത്ത അവസ്ഥയാണ് ശമ്പളമില്ലാത്ത ആജീവനക്കാരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കലാകാരന്മാർ , വാദ്യക്കാർ , പരികർമ്മികൾ തുടങ്ങിയെല്ലാവർക്കും വരുമാനമുള്ളത് ഈ ഉത്സവകാലത്ത് മാത്രമാണ്.

അവരുടെ ഇനിവരുന്ന നാളുകളും പട്ടിണിയുടേതാണ്. അവർക്കും വേണ്ടുന്ന സഹായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരും ബന്ധപ്പെട്ടവരും തയ്യാറാകണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു