കെപി അനില്‍കുമാർ ദേശാഭിമാനി വരിക്കാരനായി; ആദ്യ ചുമതല സിപിഎം ജില്ലാ സമ്മേളന സംഘാടനത്തിന്‍റെ രക്ഷാധികാരിയായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കോൺഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ എത്തിയ കെ പി അനിൽകുമാർ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്. അനില്‍കുമാറിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള അവസരം സിപിഎം ഉറപ്പാക്കുമെന്ന് പി. മോഹനന്‍ പറഞ്ഞു.

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി അനിൽകുമാറിന് ആദ്യ ചുമതല നല്‍കിയിരിക്കുകയാണ് സിപിഎം. സിപിഎമ്മിലെത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ ചുമതല നൽകിയത് പ്രവർത്തകർക്കിടയിൽ ഭിന്ന അഭിപ്രായത്തിന് വഴിവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 10 മുതൽ 12 വരെ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയിൽ രക്ഷാധികാരിയായാണ് അനികുമാർ ചുമതല വഹിക്കുക. എളമരം കരിം, ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാർ പ്രവർത്തിക്കുക. പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കുമെന്ന് അനില്‍കുമാര്‍‍ അറിയിച്ചു.