ചായയ്‌ക്കൊപ്പം ചൂടോടെ കൊഴുക്കട്ട; വീട്ടില്‍ തന്നെ തയ്യാറാക്കാം: റെസിപ്പി ഇതാ

Spread the love

കേരളത്തിന്റെ പൈതൃക രുചിയിലൊന്നാണ് കൊഴുക്കട്ട. ചായക്കൊപ്പം ചൂടോടെ കഴിക്കാനായി വീട്ടമ്മമാർ ഏറെ പ്രിയമുള്ള ഈ പലഹാരം ഒരിക്കല്‍ വീട്ടില്‍ തയ്യാറാക്കിയാല്‍ അതിന്റെ നാടൻ രുചി മറക്കാനാകില്ല.

video
play-sharp-fill

കടയില്‍ ലഭിക്കുന്നതുപോലെതന്നെ വീട്ടില്‍ തന്നെയും ഈ രുചിയുണർത്താം.

 

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വറുത്ത പച്ചയരിപ്പൊടി – 2 കപ്പ്

 

നെയ്യ് – ½ ടേബിള്‍സ്പൂണ്‍

 

ഉപ്പ് – ആവശ്യത്തിന്

 

ശർക്കര – 150 ഗ്രാം

 

തേങ്ങ ചിരകിയത് – 2 കപ്പ്

 

ഏലയ്ക്ക പൊടി – ½ ടേബിള്‍സ്പൂണ്‍

 

ചുക്കുപൊടി – ¼ ടേബിള്‍സ്പൂണ്‍

 

അണ്ടിപ്പരിപ്പ് വറുത്തത് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

 

ആദ്യം അരിപ്പൊടിയിലേക്ക് നെയ്യും ഉപ്പും ചേർക്കുക. തിളച്ച വെള്ളം അല്പം അല്പമായി ഒഴിച്ച്‌ കുഴച്ച്‌ മൃദുവായ മാവ് തയ്യാറാക്കുക. വേറൊരു പാത്രത്തില്‍ ശർക്കരയും കാല്‍ കപ്പ് വെള്ളവും ചേർത്ത് അലിഞ്ഞുവരുവോളം തിളപ്പിക്കുക. പാനി അരിച്ചെടുത്തശേഷം അതിലേക്ക് തേങ്ങ ചേർത്ത് ചെറുതീയില്‍ ഇളക്കി വേവിക്കുക. വേവിച്ച ശേഷം ഏലയ്ക്ക പൊടി, ചുക്കുപൊടി, വറുത്ത അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മാവ് ചെറു ഉരുളകളാക്കി അതിനുള്ളില്‍ ഈ മധുരമുള്ള തേങ്ങ നിറയ്ക്കുക. ഉരുളകള്‍ ഇഡ്ഡലി തട്ടില്‍ വെച്ച്‌ ആവിയില്‍ വേവിക്കുക.

ചൂടോടെ വരുന്ന കൊഴുക്കട്ട ചായയ്‌ക്കൊപ്പം കഴിക്കുമ്ബോള്‍ വീട്ടില്‍ തന്നെ ഒരു നാടൻ രുചിഅനുഭവമായി മാറും. കടയിലെതിനെക്കാള്‍ രുചിയും സുഗന്ധവുമുള്ള ഈ വീട്ടിലുണ്ടാക്കിയ കൊഴുക്കട്ട മലയാളികളുടെ പരമ്ബരാഗത പലഹാരപ്രിയതയുടെ പ്രതീകമാണ്.