
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന; 1500 ലിറ്റര്‍ വാഷും 105 ലിറ്റര്‍ ചാരായവും പിടികൂടി
കോഴിക്കോട് : കോഴിക്കോട് താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റര്‍ വാഷും 105 ലിറ്റര്‍ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രൻ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയില്‍ വ്യാപകമായ റെയ്ഡ് നടത്തിയത്.
നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റര്‍ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു .പ്രിവന്റീവ് ഓഫീസര്‍ കെ ഷംസുദീന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സി.ഇ.ഒമാരായ ബിനീഷ് കുമര്‍ ,പ്രദീപ്, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി.
Third Eye News Live
0