
സംസ്ഥാനത്ത് ആഘോഷം കൊഴുപ്പിക്കാൻ കോഴിപ്പോര്;തടയാൻ എഐ, ഡ്രോൺ പട്രോളിംഗുമായി പൊലീസ്
വിജയവാഡ: സംക്രാന്തി ദിനത്തിൽ കോഴിപ്പോരിന് കുപ്രസിദ്ധമായ ഇടങ്ങളിൽ എഐ. ഡ്രോൺ പ്രയോഗിക്കാൻ ആന്ധ്ര പ്രദേശ് പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും കൃഷ്ണ, എൻടിആർ, എലൂരു, ഗോദാവരി ജില്ലകളിൽ രഹസ്യമായി കോഴിപ്പോരുകൾ നടത്താറുണ്ട്.
സംക്രാന്തി ആഘോഷങ്ങളുടെ പേരിലാണ് ഇവ സംഘടിപ്പിക്കുന്നത്.
പരിശോധനകൾ ശക്തമാക്കാനും നൂതന സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് ഇത്തരം പോരുകൾ തടയാനുമാണ് ഡിജിപി സി എച്ച് ദ്വാരക തിരുമല റാവു സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈ ക്വാളിറ്റിയുള്ള 130 ഡ്രോണുകളാണ് പൊലീസ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. ഡ്രോൺ പട്രോളിംഗ് പൊലീസുകാർക്ക് പെട്ടന്ന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ സജീവമാക്കും.
പണം വച്ച് നടക്കുന്ന കോഴിപ്പോര് പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നതാണ് പൊലീസിന് തലവേദനയാവുന്നത്.
ആന്ധ്രയിലെ തീര ദേശ ഗ്രാമങ്ങളിഷ കോഴിപ്പോരും ചൂതുകളിലും സംക്രാന്തി സമയത്ത് സജീവമായി നടക്കുന്നതായാണ് പൊലീസ് വിശദമാ്കുന്നത്.
അതിനാൽ തന്നെ എട്ട് ജില്ലകൾ കേന്ദ്രീകരിച്ചാണ് വലിയ രീതിയിലുള്ള പൊലീസ് പരിശോധന. അടുത്തിടെ കോഴിപ്പോര് നിയന്ത്രിക്കാത്തതിന് ആന്ധ്ര ഹൈക്കോടതി പൊലീസിനോട് അതൃപ്തി വിശദമാക്കിയിരുന്നു.
2016ലാണ് കോഴിപ്പോര് നിരോധിച്ചത്.