കോഴിക്കോട് വിഷു ആഘോഷത്തിനിടെ അപകടം, പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു;വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു

Spread the love


സ്വന്തം ലേഖിക

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവിനാണ് (20) പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യിൽ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

അപകടത്തിൽ യുവാവിന്റെ വലത് കൈപ്പത്തി തകർന്നു. പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാൽ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group