കോഴിക്കോട് വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ;ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

Spread the love


സ്വന്തം ലേഖിക

കോഴിക്കോട് : കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്.

വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹത ഇല്ലെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തലെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group