
അനധികൃതമായി മദ്യവില്പന; 30 കുപ്പി വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ; മദ്യകുപ്പിയുമായി പ്രതി പിടിയിലാകുന്നത് ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ ബസില്‍ വെച്ച്
സ്വന്തം ലേഖകൻ
കോഴിക്കോട്: അനധികൃതമായി മദ്യവില്പന നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. ഇയാളില്‍ നിന്നും 30 കുപ്പി വിദേശ മദ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. ബംഗാള്‍ സ്വദേശി ഖബേന്ദ്രനാഥ് ദാസ്നാഥാ (38)ണ് പിടിയിലായത്.
മാഹിയില്‍ നിന്നും കടത്താൻ ശ്രമിച്ച മദ്യം അഴിയൂര്‍ ചെക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടികൂടുകയായിരുന്നു. ബസില്‍ വെച്ചായിരുന്നു മദ്യകുപ്പിയുമായി പ്രതി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണത്തിന് കൊണ്ടുപോകുകയായിരുന്നു വിദേശ മദ്യം. നിരവധി തവണ ഇയാള്‍ മാഹിയില്‍നിന്നും മദ്യം കടത്തിയിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് ദാസ്നാഥായെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. മദ്യക്കടത്തലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ സജീവമായി വരികയാണെന്നും പോലീസ് പറഞ്ഞു.
വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പി.രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്റലിജൻസ് ബ്യൂറോ ഓഫിസര്‍ പ്രമോദ് പുളിക്കൂല്‍, പി.അഖില്‍, കെ.പി. റനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.