കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ; നടപടി നികൃഷ്ഠവും നിന്ദ്യവുമെന്ന് യുഡിഎഫ്

Spread the love

പുറമേരി: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ.

video
play-sharp-fill

പഞ്ചായത്തിലെ മുതുവടത്തൂരിലെ വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള യുഡിഎഫ് പ്രചാരണ ബോർഡിലാണ് അശ്ലീല ചിത്രം പതിച്ച് വികൃതമാക്കിയ നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു.

സദാചാരവിരുദ്ധവും നിന്ദ്യവും നികൃഷ്ഠവുമായ പ്രവർത്തനങ്ങളിലേർപ്പെടുന്ന സാമുഹ്യവിരുദ്ധരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ വി.എം. ചന്ദ്രൻ, കൺവീനർ കെ.ടി. അബ്ദു റഹിമാൻ എന്നിവർ ആവശ്യപ്പെട്ടു. അഡി. എസ്പി.സജീഷ് വാഴാളപ്പിൽ , റൂറൽ എസ്പി. ടി.ഫറാസ്, നാദാപുരം ഡിവൈഎസ്പി പ്രവീൺ കുമാർ, സിഐ എം.അനിൽ തുടങ്ങിയവർ സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group