കോഴിക്കോട് ഫ്ലക്സിനെ ചൊല്ലി തർക്കം; ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിൽ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍

Spread the love

കോഴിക്കോട്: ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കൊയിലാണ്ടി പന്തലായനി സ്വദേശി അമല്‍, വിയ്യൂര്‍ സ്വദേശി അജയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഊരള്ളൂര്‍ എടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. കൊയിലാണ്ടി പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍, ഡ്രൈവര്‍ എന്നിവരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അമലും അജയും മര്‍ദ്ദിച്ചത്.

ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ബോര്‍ഡിലെ വാചകം ശരിയല്ലെന്നാരോപിച്ച് ഇത് എടുത്ത് മാറ്റണമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. പൊലീസ് സ്ഥലത്തെത്തി ഇരു പാര്‍ട്ടി പ്രവര്‍ത്തകരോടും സംസാരിച്ച് പ്രശ്‌നമുണ്ടാക്കാതെ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായാണ് യുവാക്കള്‍ പൊലീസിനെ മര്‍ദ്ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.