
കോഴിക്കോട്: എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍നാഥ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ലോകേശ്വര്‍നാഥ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളജ് അധികൃതരെ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ ഈ സമയമായപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. ലോകേശ്വറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുന്നമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group