ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും : കോഴിക്കോട് മെഡിക്കല്‍ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി.

Spread the love

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിനും കൊല്ലം സിജെഎം കോടതിക്കും ബോംബ് ഭീഷണി.

video
play-sharp-fill

ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.
ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രിൻസിപ്പലിനാണ് സന്ദേശം എത്തിയത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഭീഷണി എത്തുന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 1.10 നു മുൻപ് സ്ഫോടനം നടക്കും എന്നാണ് കൊല്ലം സിജെഎം കോടതിക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ് നാട്ടിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇമെയില്‍.