
കോഴിക്കോട്: കുന്നമംഗലത്ത് വീടിനുള്ളില്‍ സ്‌ഫോടനം. കുരുക്കത്തൂരിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പടക്ക നിർമാണത്തിനിടയിലാണ് സ്ഫോടനമെന്നാണ് പ്രാഥമിക വിവരം. മുണ്ടിക്കൽ താഴം പുതിയോട്ട് മീത്തൽ വിഷ്ണു, ഭാര്യ കോട്ടയം സ്വദേശി സിനി, മെഡിക്കൽ കോളജ് എടക്കണ്ടപ്പറമ്പത്ത് ഹിജിത്(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടയിൽ ഇന്നലെ രാത്രി പത്തോടെയാണ് വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
4 മാസം മുൻപാണ് വിഷ്ണു ഈ വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസം തുടങ്ങിയത്. സ്ഫോടനത്തിൽ മരിച്ചവരിൽ ഒരാൾ വിഷ്ണുവിന്റെ അനുജനും മറ്റേയാൾ ഭാര്യാ സഹോദരനുമാണ്. ഇവരുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു.
സ്ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നു. അതേസമയം ഇവിടെ പടക്ക നിർമാണം നടക്കുന്ന കാര്യം പരിസരവാസികൾ അറിഞ്ഞിരുന്നില്ല.
സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുംമുൻപ് 2 പേരും മരിച്ചു.
സ്ഫോടനത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നിട്ടുണ്ട്. സമീപത്തെ ചില വീടുകളുടെ ജനൽ ഗ്ലാസുകളും തകർന്നിട്ടുണ്ട്.



