വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു: ദൃശ്യങ്ങൾ കിട്ടി: കോഴിക്കോട് ആഴമേറിയ കിണറ്റിൽ കണ്ടെത്തിയ അജ്ഞാത ജീവിയെ ഉടൻ വലയിലാക്കും.

Spread the love

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവില്‍ 35 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത് പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

കിണറ്റില്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇത് സംബന്ധിച്ച വ്യക്തത വന്നത്.

കഴിഞ്ഞ ദിവസം കുര്യനാശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ അജ്ഞാത ജീവി വീണതായി പ്രചാരണമുണ്ടായിരുന്നു. കിണറ്റില്‍ ഒരു ഗുഹയുണ്ടെന്നും, ഇതിലേക്ക് ജീവി കയറിപ്പോയതാകാം എന്നും സംശയിക്കപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്‌ഒ സംഘം കിണറ്റില്‍ ക്യാമറയിറക്കി പരിശോധന നടത്തിയെങ്കിലും തുടക്കത്തില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇന്ന് വനംവകുപ്പിന്റെ ക്യാമറയില്‍ പുലിയുടെ സാന്നിധ്യം പതിഞ്ഞതോടെ ആശങ്ക വർധിച്ചു.