
കോഴിക്കോട്:കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ സിപിആർ നൽകി രക്ഷിച്ച് പിതാവ്. വടകര ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് അംഗവും മണിയൂർ സ്വദേശിയുമായ ലിഗിത്താണ് കുഞ്ഞിന് കൃത്യ സമയത്ത് സിപിആർ നൽകി ജീവൻ രക്ഷിച്ചത്.
പനി കാരണം അവശനിലയിലായിരുന്ന കുഞ്ഞ് പെട്ടെന്ന് അബോധാവസ്ഥയിലായതോടെ ചുറ്റുമുള്ളവർ പരിഭ്രാന്തരായി.
എന്നാൽ, വടകര സിവിൽ ഡിഫൻസ് അംഗമായ ലിഗിത്ത് തന്റെ പരിശീലനം ഉപയോഗിച്ച് പെട്ടെന്ന് തന്നെ കുഞ്ഞിന് സിപിആർ നൽകുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിഗിത്തിന്റെ അവസരോചിതമായ ഇടപെടലും സിവിൽ ഡിഫൻസ് അംഗമെന്ന നിലയിൽ സിപിആർ നൽകാനുള്ള അദ്ദേഹത്തിന്റെ പരിശീലനവുമാണ് കുഞ്ഞിനെ രക്ഷിക്കാൻ സാഹായിച്ചത്.