കോഴിക്കോട് കോടികളുടെ തിമിംഗല ഛര്‍ദ്ദിയുമായി യുവാവ് പിടിയില്‍; രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയില്‍ 4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് കണ്ടെടുത്തത്

Spread the love

കോഴിക്കോട്:അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കടലൂർ സ്വദേശി പോവത്തുവയല്‍ക്കുനി അഖില്‍ കൃഷ്ണനെയാണ് (32) വടകര ഡിനൈൻ സംഘവും കൊയിലാണ്ടി പോലീസും ചേർന്ന് പിടികൂടിയത്.

video
play-sharp-fill

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 4.83 കിലോഗ്രാം തിമിംഗല ഛർദ്ദിയാണ് കണ്ടെടുത്തത്.

തിമിംഗല ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രീസില്‍ അടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആല്‍ക്കഹോള്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് കോടികള്‍ വിലമതിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്‌ഐമാരായ വി.വി ഷാജി, വി.സി ബിനീഷ്, സിപിഒ ടി.കെ ശോഭിത്ത്, കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്‌ഐമാരായ ജീഷ്മ, ദിലീപന്‍, എസ് സിപിഒമാരായ ഗംഗേഷ്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.