വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; പന്ത്രണ്ട് വയസുകാരന് കുത്തേറ്റു; വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. തിരുവമ്പാടി ചേപ്പിലം കോട് പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന്‍ അധിനാന്‍ ആണ് പരുക്കേറ്റത്. കുട്ടിയുടെ രണ്ടുകാലുകള്‍ക്കും കുത്തേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ സൈക്കിളുമായി വീടിന് പുറത്തിറങ്ങിയ കുട്ടിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ശേഷം കാട്ടുപന്നി തൊട്ടടുത്തുള്ള വീടിനകത്തേക്ക് ഓടിക്കയറി ഭീതി പരത്തുകയും ചെയ്തു. വീടിനകത്ത് പന്നിയെ നാട്ടുകാര്‍ പൂട്ടിയിട്ട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപന്നിയെ വെടിവച്ചുകൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group