കോഴിക്കോട് വടകരയിൽ യന്ത്ര ഊഞ്ഞാൽ അഴിച്ചുമാറ്റുന്നതിനിടെ തൊഴിലാളി കുടുങ്ങി; മണിക്കൂറുകൾ കുടുങ്ങിക്കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയില്‍ യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ചു. മലപ്പുറം സ്വദേശി ഷംസുവാണ് ഒരു മണിക്കൂര്‍ നേരം കുടുങ്ങി കിടന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷിച്ചത്.

ഓര്‍ക്കാട്ടേരി ചന്തയ്ക്കായി കൊണ്ടുവന്ന യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റുന്നതിനിടെയാണ് തൊഴിലാളി കുടുങ്ങിയത്. ചന്ത കഴിഞ്ഞിട്ടും യന്ത്ര ഊഞ്ഞാല്‍ അഴിച്ചുമാറ്റിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് അഴിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് ഷംസു ഇതിന്റെ മുകളില്‍ കുടുങ്ങിയത്. ഷംസുവിന്റെ കാല്‍ ആണ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗം നാട്ടുകാരുമായി ചേര്‍ന്നാണ് ഷംസുവിനെ താഴെ ഇറക്കിയത്.

അതിനിടെ ഒരു മണിക്കൂര്‍ നേരമാണ് ഷംസു കുടുങ്ങിക്കിടന്നത്. വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് വിഭാഗമാണ് രക്ഷയ്‌ക്കെത്തിയത്.യാതൊരുവിധ പരിക്കുകളുമില്ലാതെ ഷംസുവിനെ താഴെ ഇറക്കാന്‍ കഴിഞ്ഞു.