
റസ്കോ ഴിക്കോട് : കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്ലെറ്റിന് സമീപത്ത് ശനിയാഴ്ച നടുറോഡില്‍ സ്ത്രീയെ ചവിട്ടിവീഴ്ത്തി യുവാവ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബിവറേജിന് സമീപത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളെയാണ് യുവാവ് ചവിട്ടിവീഴ്ത്തിയത്. ഇതിന് മുൻപായി സ്ത്രീയും ഇയാളും തമ്മില്‍ വാക്കുതർക്കത്തിലേർപ്പെടുന്നതും സ്ത്രീ ചെരിപ്പൂരി യുവാവിനെ അടിക്കാനോങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്നാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടിവീഴ്ത്തിയത്.
അതേസമയം, തർക്കത്തിനും മർദനത്തിനും കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇരുവരും നേരത്തെ പരിചയമുള്ളവരല്ലെന്നാണ് വിവരം. സംഭവത്തില്‍ തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group