video
play-sharp-fill

അയല്പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ തടഞ്ഞു; ലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾക്കൊണ്ട് അനുജനെ വെട്ടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

അയല്പക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ തടഞ്ഞു; ലഹരിക്ക് അടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാൾക്കൊണ്ട് അനുജനെ വെട്ടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

Spread the love

കോഴിക്കോട് : താമരശ്ശേരിയിൽ രാസലഹരിക്ക് അടിമയായ ജ്യേഷ്ഠന്‍ അനുജനെ ക്ഷേത്രത്തിലെ വാളുകൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തിൽ എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്.

പ്രതി അർജുൻ അയൽപക്കത്തെ വീട്ടുകാരിയെ അസഭ്യം പറഞ്ഞത് അനുജൻ അഭിനന്ദ് തടഞ്ഞതാണ് അക്രമത്തിനുള്ള പ്രകോപനമായതെന്നാണ് വിവരം. വെട്ടേറ്റ അഭിനന്ദിൻറെ നില ഗുരുതരമല്ല. പ്രതി അർജുൻ പൊലീസ് കസ്റ്റഡിയിലാണ്.

ക്ഷേത്രത്തിലെ വാളുകൊണ്ട് സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച അർജുൻ, രാസ ലഹരിക്ക് അടിമയെന്ന് നാട്ടുകാർ പറഞ്ഞു. ഡി അഡിക്ഷൻ സെന്ററുകളിൽ ഉൾപ്പെടെ കൊണ്ടുപോയിരുന്നുവെങ്കിലും മാറ്റം ഉണ്ടായില്ല. പരിക്കേറ്റ ക്ഷേത്രത്തിൽ നിന്നും വാൾ കൊണ്ടുപോയ സംഭവത്തിൽ അമ്പലക്കമ്മിറ്റി താമരശ്ശേരി പോലീസിൽ പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group