
കോഴിക്കോട്: കോഴിക്കോട് സൂപ്പർമാർക്കറ്റിലെ കവർച്ച കേസിൽ മൂന്നു പേർ പിടിയിൽ. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി, ബേപ്പൂർ സ്വദേശി വിശ്വജിത്ത്, കുണ്ടായിത്തോട് സ്വദേശി മുഹമ്മദ് അഫ്ലഹ് എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് പേ മാർട്ട് സൂപ്പർമാർക്കറ്റിൽ ഡിസംബർ 2 1ന് പുലർച്ചയാണ് മോഷണം നടന്നത്. കൃത്യമായ ആസൂത്രത്തവയാണ് മോഷണം നടത്തിയത്. സംഭവത്തിൽ നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് അന്വേഷണം നടത്തിയത്. മലപ്പുറത്ത് വെച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മോഷ്ടാക്കൾക്ക് സൂപ്പർമാർക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി ഈ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുണ്ടായിരുന്നു. മുഖംമൂടിയും ഗ്ലൗസും ധരിച്ച് പ്രതികൾ സൂപ്പർമാർക്കറ്റിലെത്തിയത്. കോഴിക്കോട് നഗരത്തിലെ നിരവധി സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group