കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായി താഴെയിറക്കി…!

Spread the love

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപമുള്ള വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ സുരക്ഷിതമായി താഴെയിറക്കി.

video
play-sharp-fill

മഞ്ചേരി സ്വദേശിയായ സൈനുദ്ദീനാണ് ആത്മഹത്യാഭീഷണി മുഴക്കി ടാങ്കിന് മുകളില്‍ കയറിയത്. ഏറെ നേരം പൊലീസ് നടത്തിയ അനുനയ ശ്രമങ്ങള്‍ക്കുപിന്നാലെയും യുവാവ് താഴെയിറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസിനും ഫയര്‍ഫോഴ്‌സിനും ചേര്‍ന്ന് നടത്തിയ ഇടപെടലിലാണ് ഇയാളെ നിയന്ത്രണത്തിലാക്കി താഴെയിറക്കിയത്.

കല്ല്, കുപ്പിച്ചിലുകള്‍, ബ്ലേഡ് എന്നിവ കൈവശം വച്ചായിരുന്നു സൈനുദ്ദീൻ ടാങ്കിന് മുകളില്‍ കയറിയത്. അവസാനം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ടാങ്കിന് മുകളില്‍ കയറി ഇയാളെ പിടികൂടി സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group