
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികള്‍ തമ്മില്‍ സംഘർഷം . സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികളാണ് തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ അഞ്ച് പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച സ്കൂളില്‍ നടന്ന അടിപിടിയുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും സംഘർഷം നടന്നത്. വിദ്യാർത്ഥികള്‍ പരാതി നല്‍കാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലിസ് കേസ് എടുത്തിട്ടില്ല.
സംഭവവുമായി അഞ്ചോളം വിദ്യാർത്ഥികളെ സ്കൂള്‍ മാനേജ്മെമെൻ്റ് സസ്പെൻ്റ് ചെയ്തു. അതേസമയം പരിക്കേറ്റ വിദ്യാർത്ഥികളെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലത്തിട്ട് ചവിട്ടേറ്റതിനാല്‍ രണ്ട് വിദ്യാർത്ഥികളെ എക്സറേ പരിശോധനക്ക് വിധേയമാക്കുകയും വിദഗ്ദ ചികിത്സക്ക് ശിപാർശ ചെയ്യുകയും ചെയ്തു. അധ്യാപകരും, മറ്റും നോക്കി നില്‍ക്കേ സ്കൂള്‍ മുറ്റത്ത് വെച്ചായിരുന്നു വിദ്യാർത്ഥികളുടെ അതിക്രമമെന്ന് ദൃക്സാസാക്ഷികള്‍ പറഞ്ഞു.



