
എലത്തൂർ (കോഴിക്കോട്): ലഹരിവിൽപ്പനയിലൂടെ സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ആഡംബരവാഹനം പോലീസ് കണ്ടുകെട്ടി.
ലഹരിവ്യാപനത്തിനെതിരേയുള്ള പോലീസ് നടപടികളുടെ ഭാഗമായാണ് വാഹനം കണ്ടുകെട്ടിയത്. അത്തോളി കൊളക്കാട് മർഹബ വീട്ടിൽ മുഹമ്മദ് നുഫയിലിന്റെ (26) കാറാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്.
2025 ജൂലായിൽ സിറ്റി ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് 35 ഗ്രാമോളം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് ഇതുസംബന്ധിച്ചുള്ള രേഖകൾ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വത്തുവകകൾ കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്.



