സബ് ഇൻസ്പെക്ടർ വ്യാപാരിയിൽ നിന്ന് വാച്ച്‌ പ്രതിഫലമായി വാങ്ങിയെന്ന ആരോപണം; എസ്‌ഐക്കെതിരെ അന്വേഷണം

Spread the love

കോഴിക്കോട്:  സബ് ഇൻസ്പെക്ടർ വ്യാപാരിയിൽ നിന്ന് വാച്ച്‌ പ്രതിഫലമായി വാങ്ങിയെന്ന ആരോപണം നേരിടുന്ന എസ്‌ഐക്കെതിരെ അന്വേഷണം. കോഴിക്കോട് സിറ്റി പരിധിയിലെ സബ് ഇൻസ്പെക്ടർക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം തുടരുന്നത്. പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച്‌ കൈപ്പറ്റി എന്നാണ് ആരോപണം.

സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്ക്കെതിരെയാണ് ആദ്യം ആരോപണം ഉയർന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ എസ്‌ഐ വാച്ച്‌ കൈപ്പറ്റി എന്ന് കണ്ടെത്തുകയായിരുന്നു. പൊലീസുകാർക്ക് ഇടയില്‍ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എസ്‌ഐക്കെതിരെയാണ് അന്വേഷണം. ഇയാള്‍ മുൻപും ചില കേസുകളില്‍ ആരോപണ വിധേയൻ ആയിരുന്നു.