video
play-sharp-fill

കോഴിക്കോട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; പിതാവിനൊപ്പം  യാത്രചെയ്ത എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

കോഴിക്കോട് സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം; പിതാവിനൊപ്പം യാത്രചെയ്ത എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

Spread the love

കോഴിക്കോട്: പിതാവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ പിറകിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരി മരിച്ചു. പുതുപ്പാടി പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) ആണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ദേശീയപാത 766 ൽ പുതുപ്പാടി ഒടുങ്ങാക്കാട് മഖാമിന്റെ സമീപത്തായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഷഹ്‌മ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹ്‌മ യുടെ പിതാവ് ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിത്സയിലാണ്. ഷഹ്‌മയുടെ മയ്യിത്ത് ബുധനാഴ്ച (14/12/22) വള്ളിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറsക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷഹ്‌മ കൈപൊയിൽ ജി.എം.യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ് :മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട് സഹോദരങ്ങൾ :ഫാത്തിമ ഷഹാന, ആയിഷ സഫ.