കോഴിക്കോട് എല്ലാവരും മാസ്ക് ധരിക്കണം; ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം; രോഗ ലക്ഷണമുള്ള കുട്ടികളെ സ്കൂളില്‍ വിടരുത്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്
സ്വന്തം ലേഖിക
തിരുവനന്തപുരം: കോഴിക്കോട് ജാഗ്രതാ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി.
കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുത്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാം. ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരില്‍ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല.
വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്കൂളില്‍ വിടരുതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കുറ്റ്യാടി മേഖലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ പൊതുപരിപാടിക്ക് എത്തുന്നവര്‍ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവര്‍ വയനാട്ടിലെ ജോലിക്കാര്‍ ആണെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ രേണുരാജ് അറിയിച്ചു.