
സ്വന്തം ലേഖിക
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ കോഴിക്കോട് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഇന്ന് മുതല്‍ ഏഴു വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള സ്കൂളുകള്‍ക്കാണ് അവധി. സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കും അവധി ബാധകമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
24 വേദികളിലായി പതിനയ്യായിരം താരങ്ങള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂള്‍ കലാമാമാങ്കം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സിനിമാ താരം ആശശരത്ത് മുഖ്യാതിഥിയാകും. സ്വര്‍ണക്കപ്പ് ഇന്നലെ വൈകിട്ട് കോഴിക്കോടെത്തിച്ചു.
കുട്ടികളുടെ രജിസ്ട്രേഷന് ഇന്നലെ തുടങ്ങി. കലോത്സവത്തുടക്കം മുതല്‍ നിറഞ്ഞു കവിയുന്ന വേദികളാണ് കോഴിക്കോടിന്റെ മുന്‍ അനുഭവം. തിരുവാതിരയും സംഘനൃത്തവും നാടകവും ഒപ്പനയും കോല്‍ക്കളിയുമെല്ലാം ആവേശത്തോടെ ആസ്വദിക്കും.
കോവിഡ് തീര്‍ത്ത രണ്ടു വര്‍ഷ ഇടവേളയ്ക്ക് ശേഷം വിരുന്നെത്തുന്ന കലോത്സവത്തിന് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യം. പ്രത്യേക പൊലീസ് സേന. നടത്തിപ്പിന് 21 കമ്മിറ്റികള്‍.
മത്സരാത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമെല്ലാം പഴയിടം മോഹനന് നമ്പൂതിരിയുടെ രുചിവൈവിദ്ധ്യവും നുണയാം. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് ഒരുക്കിയിട്ടുള്ളത്.
ഇരുപതിനായിരം പേരെയാണ് ദിവസവും പ്രതീക്ഷിക്കുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് യാത്ര സുഖകരമാക്കാന്‍ 30 കലോത്സവ വണ്ടികളും സജ്ജം. താമസ സൗകര്യത്തിന് 20 സെന്ററുകളുമുണ്ട്.