
കോഴിക്കോട് ഹോളിക്രോസ് കോളേജിൽ റാഗിംഗ്: ‘കൂളിംഗ് ഗ്ലാസ് ധരിച്ചത് പ്രകോപനത്തിനിടയാക്കി’, 6 വിദ്യാർഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവർഷ വിദ്യാർഥിക്ക് നേരെ റാഗിങ്. ഒളവണ്ണ വളപ്പിൽ സ്വദേശി വിഷ്ണുവിനെയാണ് മൂന്നാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാർഥികളും ചേർന്ന് റാഗിങ്ങിനിരയാക്കിയത്.
തലയ്ക്ക് പിന്നിലും വലത് കാൽ തുടയിലും പരിക്കുണ്ട്. കൂളിംഗ് ഗ്ലാസ് അഴിച്ച് മാറ്റി മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. കോളേജിലെ സാംസ്കാരിക പരിപാടിയിൽ കൂളിങ് ഗ്ലാസ് ധരിച്ച് വിഷ്ണു ഡാന്‍സ് കളിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിഷ്ണവുമായി ആറംഗം സംഘം തര്‍ക്കത്തിലേര്‍പ്പെടുകയും കൂളിങ് ക്ലാസ് അഴിച്ചുമാറ്റിയശേഷം സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു സംഭവം.
തുടർന്ന് വിദ്യാർത്ഥി പോലീസിൽ പരാതി നൽകി. സംഭവത്തിൽ ആറു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തെന്ന് കോളേജ് അധികൃതർ അറിയിച്ചു. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ കണ്ടാലറിയുന്ന ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
